2022 ഏപ്രിലോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് കെ.എസ്.ഇ.ബി. വരാനിരിക്കുന്ന താരിഫ് നിർണയം മുന്നിൽ കണ്ടാണ് തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്.
കെ.എസ്.ഇ.ബി നൽകുന്ന ശിപാർശയുടെ അടിസ്ഥാനത്തിൽ റെഗുലേറ്ററി കമ്മീഷൻ പബ്ലിക് ഹിയറിങ് നടത്തിയ ശേഷമേ നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കൂ എന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.
2022 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്.എന്നാൽ ഇതുവരെ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കെഎസ്ഇബി അറിയിച്ചു. മറിച്ച് പ്രചരിക്കുന്നത് അസത്യമാണ്.
റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്യുന്ന ഭേദഗതി പ്രകാരം ലഭിക്കേണ്ട വർദ്ധന മാത്രമേ കെഎസ്ഇബി സാധാരണയായി ശുപാർശ ചെയ്യാറുള്ളൂ. ശുപാർശയുടെയും ജുഡീഷ്യൽ നടപടിയുടെയും അടിസ്ഥാനത്തിൽ പൊതു ഹിയറിംഗിലൂടെ നിരക്ക് വർദ്ധന അംഗീകരിക്കും. അതിനാല്‍ വരാനിരിക്കുന്ന താരിഫ് നിര് ണയ നടപടിക്ക് മുന്നോടിയായുള്ള ഊഹാപോഹങ്ങള്‍ മാത്രമാണ് ഇപ്പോഴത്തെ അഭ്യൂഹങ്ങളെന്ന് കെഎസ്ഇബി വിശദീകരിച്ചു.
കെഎസ്ഇബിയുടെ ശുപാർശ 2021 ഡിസംബർ 25നകം മാത്രമേ റെഗുലേറ്ററി കമ്മീഷനിൽ സമർപ്പിക്കുകയുള്ളൂവെന്ന് കെഎസ്ഇബി വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.