നിലമ്പൂർ: മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച് പണവുമായി കടന്നുകളഞ്ഞ സംഭവത്തില്‍ നിലമ്ബൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. നിലമ്ബൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന് അഷ്റഫിനാണ് (33) കത്തികൊണ്ട് കുത്തേറ്റത്. പരിക്ക് സാരമുള്ളതല്ലെങ്കിലും ഇയാൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് അഷറഫ് തിങ്കളാഴ്ച നല്കിയ പരാതിയില്‍ നിലമ്ബൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വയനാട് സുൽത്താൻബത്തേരിയിൽ നിന്നുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് അഷ്റഫ് പറയുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴുലക്ഷം രൂപയും വിലപിടിപ്പുള്ള ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും അപഹരിച്ചതായി പറയുന്നു.
മാരകായുധങ്ങളുമായി രണ്ട് കാറുകളിലായാണ് സംഘം എത്തിയതെന്നാണ് മൊഴിയിലുള്ളത്. ഷൈബിൻ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറുകളിലൊന്ന്. പരിചയക്കാരാണ് അക്രമികൾ എന്നാണ് സൂചന. വീട് പുതുക്കിപ്പണിയുന്നതിനാൽ ഭാര്യയും കുട്ടികളും വീട്ടിലില്ലായിരുന്നു. ഷൈബിൻ തനിച്ചായിരുന്ന സമയത്തായിരുന്നു ആക്രമണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.