കോഴിക്കോട്: നിപരോഗം ബാധിച്ച് കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ പരിശോധിച്ചുവരികയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ആശങ്കക്ക് അടിസ്ഥാനമില്ല. കുട്ടിയുമായി നേരിട്ട് സമ്പർക്കത്തിലുള്ള നാല് പേർക്ക് രോഗലക്ഷണമില്ലെന്ന് അദ്ദേഹം പറഞ്ഞു.
രോഗബാധ സ്ഥിരീകരിച്ച ഉടൻ തന്നെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിഞ്ഞു. മുൻപത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി രീതിയിൽ തന്നെ മുന്നോട്ടുകൊണ്ടുപോവുകയാണ്.
ഇന്നലെ രാത്രി പത്ത് മണിക്ക് തന്നെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മൂന്ന് മന്ത്രിമാരും കലക്ടറും ഉൾപ്പടെയുള്ളവർ പങ്കെടുത്തു. സർക്കാരിന്റെയും ജനങ്ങളുടേയും പിന്തുണയോടുകൂടി പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായും വിജയിപ്പിക്കാൻ കഴിയുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.