17 പേർക്ക് നിപ രോഗ ലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണ ജോർജ്. 257 പേർ നിപ സമ്പർക്ക പട്ടികയിലുണ്ടെന്നും ഇതിൽ 122 അടുത്ത സമ്പർക്കമുള്ളതായും മന്ത്രി അറിയിച്ചു. അതേസമയം ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്നും ഇന്ന് അർധരാത്രിയോടെ കൂടുതൽ പരിശോധനാ ഫലം വരുമെന്നും മന്ത്രി.
വവ്വാലുകൾ ചത്തുകിടക്കുന്നത് കണ്ടാൽ അധികൃതരെ അറിയിക്കണമെന്നും സ്പർശിക്കരുതെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു . നിപ പ്രതിരോധ നടപടികൾ പുരോഗമിക്കുന്നുവെന്നും BSL ലെവൽ 3 ലാബ് സെറ്റ് ചെയ്യാൻ നടപടി സ്വീകരിച്ചുവെന്നും മന്ത്രി. അതേസമയം നിപയുമായി ബന്ധപ്പെട്ടുള്ള തെറ്റായ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.