കോഴിക്കോട്: നിപ്പയില്‍ ഹൈ റിസ്ക് കാറ്റഗറിയിലുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. രോഗ ലക്ഷണമുണ്ടായിരുന്നവരുടെ പരിശോധനാ ഫലമാണ് പുറത്തു വരുന്നത്. ഇതില്‍ മരിച്ച കുട്ടിയുടെ മാതാ പിതാക്കളും ചികില്‍സിച്ച ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കുട്ടിയുടെ മാതാവിന്റെ പനിയും കുറഞ്ഞു. ഇത് നിപ്പകാരണമല്ലെന്ന് സ്ഥിരീകരിക്കുമ്ബോള്‍ വലിയ രോഗ വ്യാപനം ഉണ്ടായില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്.
നിപാ രോഗലക്ഷണമുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതിനാലും പകര്‍ച്ച തടയാന്‍ പഴുതടച്ച സുരക്ഷ ഒരുക്കിയതിനാലും വൈറസ് വ്യാപനം കൂടാനിടയില്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. മരിച്ച മുഹമ്മദ് ഹാഷിമിന്റെ ഉമ്മയുള്‍പ്പെടെ രോഗ ലക്ഷണമുള്ള 11 പേരുടെ സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഹൈ റിസ്ക് വിഭാഗത്തിലുള്ള ഇവരുടെ പരിശോധനാ ഫലം ആശ്വാസമായി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
സമ്ബര്‍ക്ക പട്ടികയില്‍ 251 പേരുണ്ട്. ഇതില്‍ 129 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 38 പേര് ചികിത്സയിലാണ്. ഹൈറിസ്ക് വിഭാഗത്തില്‍ 54 പേരുണ്ട്. രോഗ ലക്ഷണമുള്ളവരില്‍ എട്ടു പേരുടെ സാമ്ബിളുകള്‍ പുണെ വൈറോളജി ലാബിലേക്ക് അയച്ചു. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂര്‍ സ്വദേശികളായ ആരോഗ്യ പ്രവര്‍ത്തകരും ഐസൊലേഷനിലുണ്ട്. ഇവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. രോഗ്യവ്യാപനം കണ്ടെത്താനും തടയാനുമായി ഇ- ഹെല്‍ത്ത് പോര്‍ട്ടല്‍ തുടങ്ങി. കോഴിക്കോട്ടെ 317 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓണ്‍ലൈനായി നിപാ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.