കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതങ്കയം നാരങ്ങത്തോട് വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആന്ധ്ര സ്വദേശി ദേവന്ദ് (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം എൻ ഐ ടി ക്യാമ്പസിലെ വിദ്യാർത്ഥികൾ അടങ്ങിയ ആറംഗ സംഘം മുക്കത്ത് നിന്ന് ടാക്സി ജീപ്പ് വിളിച്ച് പതങ്കയത്ത് കുളിക്കാൻ സംഘമായി എത്തിയതായിരുന്നു.
വെള്ളച്ചാട്ടത്തിൽ മുങ്ങി താന്ന വിദ്യാർത്ഥിയെ കൂടെ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു. ഉടൻ താമരശ്ശേരി ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.