തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു. നാലാം ഓണമായ ചതയം ദിനം നേരത്തെ ഡ്രൈ ഡേ ലിസ്റ്റിൽ ഉണ്ടായിരുന്നു. ഇതോടെ രണ്ട് ദിവസത്തേക്ക് മദ്യശാലകൾ അടച്ചിടും. എന്നാൽ തിരുവോണ ദിവസം ബാറുകൾ തുറക്കും.
തിരുവോണം അടുത്തതോടെ ഔട്ട്ലെറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടത്തും പോലീസിനെ ഉപയോഗിച്ചാണ് തിരക്ക് നിയന്ത്രിക്കുന്നത്. ചിലയിടങ്ങളിൽ ആവശ്യമായ ബ്രാൻഡിന്റെ ലഭ്യതയെച്ചൊല്ലി ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതൊഴിവാക്കാൻ ചില സ്ഥലങ്ങളിൽ കൂടുതൽ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കി.
ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഈ വർഷം ഓണത്തിന് മലയാളികൾ കഴിക്കുന്ന മദ്യം റെക്കോർഡ് ഭേദിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതും വില്‍പ്പന കൂടാന്‍ കാരണമായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









