കോട്ടയം നഗരസഭയിൽ ബിജെപിയുടെ പിന്തുണയോടെ സിപിഐഎം അധികാരത്തിൽ വരില്ലെന്ന് മന്ത്രി വിഎൻ വാസവൻ. ബിജെപിയുമായി രു തരത്തിലുമുള്ള സഖ്യമില്ല. ബി.ജെ.പിയിൽ ആരെങ്കിലും പിന്തുണച്ചാൽ കോട്ടയം മുനിസിപ്പൽ കോർപ്പറേഷൻ ചെയർപേഴ്സൺ രാജിവയ്ക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
ബിജെപിയുടെയോ എസ്ഡിപിഐയുടെയോ പിന്തുണ എവിടെയും സ്വീകരിക്കില്ല എന്നത് പ്രഖ്യാപിത നയമാണ്. അത് മാറില്ല. കോട്ടയത്ത് യുഡിഎഫ് ഭരിച്ചത് ജനവിധി അട്ടിമറിച്ചാണെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയെ ചാക്കിട്ട് പിടിച്ചാണ് യുഡിഎഫ് ഭരിക്കുന്നതെന്നും വി എൻ വാസവൻ കോട്ടയത്ത് പ്രതികരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.