എറണാകുളം മുമ്പത്ത് നിയമം ലംഘിച്ച് ബൈക്കില്‍ കറങ്ങിയ യുവാവിനെ പിടികൂടി പൊലീസ്. ചെറായി സ്വദേശി റിച്ചല്‍ സെബാസ്റ്റ്യനാണ് (19) പിടിയിലായത്. ഹെല്‍മറ്റും ഷര്‍ട്ടും മാസ്‌കും ധരിക്കാതെയായിരുന്നു ബൈക്ക് യാത്ര. യുവാവിന് ലൈസന്‍സും ഇല്ലെന്ന് പൊലീസ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
19കാരൻ ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് പോലീസിന്റെ പിടിവീണത്. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വൈറലാകാനായിരുന്നു 19കാരന്റെ ശ്രമം. സുഹൃത്താണ് വീഡിയോ ചിത്രീകരിച്ചത്. കസ്റ്റഡിയിലെടുത്ത ഇയാളെ ഇയാളെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. മോട്ടോര്‍ വാഹന വകുപ്പ് നിയമം, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം എന്നിവയുള്‍പ്പെടെ ആറ് വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ സൈബർ പോലീസ് യുവാവിനായി അന്വേഷണം നടത്തി. തുടർന്ന് മുനമ്പം പോലീസീനെ വിവരം അറിയിക്കുകയും റിച്ചലൈൻ പിടികൂടുകയുമായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.