കോഴിക്കോട്: ബസ് സ്റ്റാൻഡിൽ എത്തിച്ചേരൽ, പുറപ്പെടൽ സമയങ്ങൾ അറിയാതെ ഇനി കാത്തുനിൽക്കേണ്ടതില്ല. സ്ത്രീകൾക്ക് സുരക്ഷിതത്വഭയത്തോടെ യാത്ര ചെയ്യേണ്ടിവരില്ല. ബസുകളുടെ കൃത്യമായ വരവ്, പുറപ്പെടൽ സമയം ഉറപ്പാക്കുന്നതിനും യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇന്ന് മുതൽ മൊഫുസിൽ ബസ് സ്റ്റാൻഡിൽ അനൗൺസ്‌മെന്റ് സിസ്റ്റം ഉൾപ്പെടെയുള്ള യാത്രാ വിവര കേന്ദ്രം സ്ഥാപിക്കും. ‘ബസ്’ എന്ന മൊബൈൽ ആപ്പ് വഴിയാണ് ഈ സംവിധാനം നടപ്പിലാക്കുക. നടക്കാവ്, എൽഐസി, ക്രിസ്ത്യൻ കോളേജ് എന്നിവയുൾപ്പെടെ 100 സ്റ്റോപ്പുകളിൽ യാത്രക്കാർക്ക് ബസ് സമയം സ്കാൻ ചെയ്ത് പരിശോധിക്കാൻ കഴിയുന്ന ക്യുആർ കോഡ് സംവിധാനവും സ്ഥാപിക്കും.
വെള്ളിയാഴ്ച വൈകീട്ട് 5.30-ന് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ കളക്ടര്‍ സ്‌നേഹില്‍കുമാര്‍സിങ് ഉദ്ഘാടനംചെയ്യും. ബസ് സൊലൂഷന്‍ കമ്പനിയും ബസ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയും സംയുക്തമായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് പദ്ധതിയുടെ മെന്‍ഡര്‍കൂടിയായ സിറ്റി ട്രാഫിക് റിട്ട. എസ് ഐ മനോജ് ബാബു പറഞ്ഞു.പദ്ധതിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിക്കുന്ന വലിയ ഡിസ്പ്ലേ ബോര്‍ഡിലാണ് ബസുകള്‍ വന്നുപോകുന്ന സമയം, റൂട്ട് എന്നിവ കൃത്യമായി രേഖപ്പെടുത്തുക. പുതിയസ്റ്റാന്‍ഡിലെ ബസ് ഓണേഴ്സ് ഓഫീസിലാണ് അനൗണ്‍സ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. എല്ലാ റൂട്ടുകളിലും ട്രിപ്പ് പ്ലാനറുകളും സ്ഥാപിക്കും. കെഎസ്ആര്‍ടിസി, മെട്രോ ഉള്‍പ്പെടെയുള്ള യാത്രാസംവിധാനങ്ങളുമായും പുതിയസംവിധാനത്തെ ബന്ധിപ്പിക്കും. കെഎസ്ആര്‍ടിസിയില്‍ നിലവില്‍ മൂന്നു ഡിസ്പ്ലേ ബോര്‍ഡുകളുണ്ട്. അവയെയും ഈ സംവിധാനവുമായി ബന്ധിപ്പിക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും യാത്രാസുരക്ഷ ഉറപ്പിക്കുക എന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. എന്തെങ്കിലും അത്യാഹിതമുണ്ടാകുകയാണെങ്കില്‍ ബസ്ഡ്രൈവര്‍മാര്‍ക്ക് ഇതുസംബന്ധിച്ച വിവരം നല്‍കാനും തീപ്പിടിത്തംപോലുള്ള ദുരന്തങ്ങളോ പെട്ടെന്നുള്ള വിഐപികളുടെ സന്ദര്‍ശനമോ ഉണ്ടായാല്‍ ഡ്രൈവര്‍മാര്‍ക്ക് ഉടന്‍ വിവരം നല്‍കാനും ആവശ്യമെങ്കില്‍ ബസുകള്‍ മറ്റുറൂട്ടുകളില്‍ തിരിച്ചുവിടാനും സംവിധാനമുണ്ടാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










