മയക്കുമരുന്നു കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. പ്രതീക്ഷിച്ചത് പോലെ തന്നെ ഷാരൂഖ് ഖാന്‍ ഒരു നന്ദിപോലും പറഞ്ഞില്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ .കഴിഞ്ഞ മാസമാണ് ആര്യനെ കേസില്‍ കുറ്റവിമുക്തനാക്കിയത്. സൂപ്പര്‍ താരത്തിന്റെ മകനായതുകൊണ്ടാണോ ആര്യന്‍ ഖാനെക്കുറിച്ച് ആശങ്ക തോന്നിയതെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് എല്ലാ മാതാപിതാക്കളുടെയും ആശങ്കയാണ്. ആര്യനെ അറസ്റ്റിന് ശേഷം അവര്‍ കൈകാര്യം ചെയ്ത രീതി, അയാളെക്കുറിച്ച് മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചത്. അദ്ദേഹത്തിനെ കുറ്റവിമുക്തനാക്കിയതോടെ ഞാന്‍ ചെയ്തത് ശരിയാണെന്ന് കരുതുന്നു. ഒരു പിതാവെന്ന നിലയില്‍ ഷാരൂഖ് ഖാന്റെ വേദന അറിയാമായിരുന്നു. ആര്യന്‍ കുറ്റക്കാരനാണെങ്കില്‍ കൂടി അയാളെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കുന്നതിന് പകരം ജയിലിലടക്കുകയാണ് ചെയ്തത്. ഒരു കാര്യം കൂടി ഇതോടൊപ്പം പറയുന്നു. ഞാന്‍ പ്രതീതിക്ഷിച്ച പോലെ തന്നെ സംഭവിച്ചു. എനിക്ക് ഷാരൂഖ് ഖാനില്‍ നിന്ന് നന്ദിയോ നല്ല വാക്കോ ലഭിച്ചില്ല- ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്യുന്നില്ല. എനിക്ക് അദ്ദേഹവുമായി ബന്ധം പുലര്‍ത്തേണ്ട ആവശ്യമില്ല. അദ്ദേഹത്തിനായിരുന്നു അത് വേണ്ടിയിരുന്നത്. പക്ഷേ ഒരുകാര്യം കൂടി പറയാം, അദ്ദേഹം എന്നോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ല’ എന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.