കൊച്ചി ∙ നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടന് വിജയ് ബാബുവിനെതിരെ പുതിയ പരാതി വന്നാല്‍ കേസെടുക്കുമെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. സമൂഹമാധ്യമങ്ങളിൽ പുതിയ ആരോപണം വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് കമ്മിഷണർ വ്യക്തമാക്കി. പ്രതിയുടെ നീക്കം നിരീക്ഷിച്ചശേഷം പാസ്പോര്‍ട്ട് റദ്ദാക്കുന്നതടക്കമുള്ള നടപടികളിൽ തീരുമാനമെടുക്കും. വിജയ് ബാബു കീഴടങ്ങുകയാണ് വേണ്ടത്.എല്ലാ സിനിമാ സംഘടനകളിൽനിന്നും വിജയ് ബാബുവിന്റെ അംഗത്വം റദ്ദാക്കണമെന്നു (ഡബ്ല്യുസിസി) ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ ആൾക്കൂട്ട ആക്രമണത്തിനാണു പ്രതി തുടക്കമിട്ടത്. സമൂഹമാധ്യമ ആക്രമണം നിയമപരമായി അവസാനിപ്പിക്കാൻ വനിതാ കമ്മിഷനും സൈബർ പൊലീസും നടപടിയെടുക്കണം. യുവതിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ആദ്യമായി കണ്ടുമുട്ടിയ ദിവസംതന്നെ വിജയ് ബാബു കടന്നുപിടിച്ചു ചുംബിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവതി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ‘അതേസമയം, വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം നീളുന്നതു കേസിനെ ബാധിക്കില്ലെന്നും നാഗരാജു പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.