യൂട്യൂബ് ചാനലില്‍ നിന്നും സോപ്പ് കച്ചവടത്തില്‍ നിന്നും ലഭിക്കുന്നവരുമാനവും കൊണ്ടാണ് ഇപ്പോള്‍ താന്‍ ജീവിക്കുന്നത്. അതില്‍ അഭിമാനം മാത്രമേയുള്ളുവെന്നും നടി ഐശ്വര്യ പറയുന്നു.എല്ലാവരും അമ്മയുടെ കാര്യം ചോദിക്കുന്നത് കൊണ്ട് പറയാം. അമ്മയുമായി യാതൊരു പ്രശ്നവുമില്ല എല്ലാവരും എന്തോ തെറ്റിദ്ധരിച്ച് വച്ചിരിക്കുകയാണെന്നും അതൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും അതെ സമയം അമ്മ എന്നെ വളര്‍ത്തി പഠിപ്പിച്ചു. പിന്നീട് ജീവിക്കാനുള്ളത് കണ്ടെത്തേണ്ടത് എന്റെ കടമയാണ്. ഞാന്‍ എന്റെ മകളെ നോക്കി. ഇനി അവള് അധ്വാനിച്ച് ജീവിച്ചോളും. ഒരിക്കലും മാതാപിതാക്കളെയോ മക്കളെയോ ആശ്രയിച്ച് ജീവിക്കരുത്.സിനിമയില്‍ സുഹൃത്തുക്കളെ പ്രതീക്ഷിക്കരുതെന്നും ഐശ്വര്യ പറയുന്നു. സിനിമയില്‍ രണ്ടാമത് തിരിച്ച് വരുമ്പോള്‍ നയന്‍താരയെപ്പോലെ എല്ലാവര്ക്കും സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും ഐശ്വര്യ പറയുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.