ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാനായി ബോളിവുഡ് നടിയും മോഡലുമായ നോറ ഫത്തേഹി ഡൽഹിയിലെ ഇഡി ഓഫീസിലെത്തി. സാമ്പത്തിക തട്ടിപ്പ് കേസില്‍ സിനിമാ താരം നൂറാ ഫത്തേഹിയോടും ജാക്വിലിന് ഫെര്‍ണാണ്ടസിനോടും ആണ് ഇ ഡി ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
ജാക്വലിൻ നാളെ ED ഓഫീസിൽ വരാൻ സാധ്യതയുണ്ട്. തട്ടിപ്പ് നടത്താനുള്ള ഗൂഡാലോചനയിൽ ഇരുവർക്കും പങ്കുണ്ടെന്ന വിവരത്തെ തുടർന്നാണ് ഇഡിയുടെ നടപടി. ചലച്ചിത്ര താരം ലീന മരിയ പോളിന്റെ ഭർത്താവ് സുകേഷ് ചന്ദ്രശേഖർ രോഹിണി ജയിലിലായിരുന്നപ്പോൾ ആണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. നേരത്തെ, 200 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലീന മരിയ പോളിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
Actor Jacqueline Fernandez to join the investigation in connection with the Sukesh Chandrashekhar case. She will appear before Enforcement Directorate in Delhi, tomorrow: Sources
— ANI (@ANI) October 14, 2021
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.