ഒക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്-OET യുടെ ഒഫീഷ്യല്‍ ലാംഗ്വേജ് പാര്‍ട്ണറായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (എൻഐഎഫ്എൽ) ധാരണാപത്രം ഒപ്പിട്ടു. OET ക്ക് നേതൃത്വം നല്കുന്ന കേംബ്രിഡ്ജ് ബോക്സ്ഹിൽ ലാംഗ്വേജ് അസസ്മെൻ്റ് യൂണിറ്റ് ട്രസ്റ്റിസ്റ്റുമായിട്ടാണ് (CBLA) ധാരണാപത്രം. നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും, OET ചീഫ് കൊമേഴ്സ്യൽ ഓഫീസര്‍ ആദം ഫിലിപ്സും ധാരണാപത്രം കൈമാറി.
കേരളത്തില്‍ നിന്നുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് ആഗോളതൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉതകും വിധം നൈപുണ്യവികസനമാണ് സംസ്ഥാനം നടപ്പിലാക്കിവരുന്നതെന്ന് കെ വാസുകി അഭിപ്രായപ്പെട്ടു. ചരിത്രപരമായ സഹകരണം കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതാണെന്ന് അജിത് കോളശ്ശേരിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.