കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിലിലും കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം കാരാട്ട് പൊയിലിലും ബുധനാഴ്ച വിദ്യാര്‍ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല് നടന്നതുമായി ബന്ധപ്പെട്ട് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചുണ്ടപ്പുറത്ത് നടന്ന അടിയില്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറി കൃഷിയും മറ്റു വസ്തുക്കളും നാശനഷ്ടം വരുത്തിയതായി കാണിച്ച് വീട്ടുടമ കാരാട്ട്പൊയില്‍ സിദ്ദീഖ് നല്കിയ പരാതിയിലാണ് നടപടി. അടിപിടിയുടെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് കണ്ടെത്തിയ ബൈക്കുകളാണ് കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിഡിയോ ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിച്ചതിന് ശേഷം ഏതൊക്കെ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളാണെന്ന് അടിപിടിയില്‍ പങ്കാളികളായതെന്ന് നോക്കിയാവും നടപടികള്‍ സ്വീകരിക്കുക. കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. എളേറ്റിലിലേയും പന്നൂരിലേയും കൊടുവള്ളി, കരുവന്‍പൊയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു അടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.