സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം നീട്ടി. റേഷൻ ഡിസംബർ 3 വരെ ലഭ്യമാകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഡിസംബർ 4-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് അവധി ആയിരിക്കുമെന്നും ഡിസംബർ 5 മുതൽ ഡിസംബർ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










