രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലെത്തി. മരണസംഖ്യ 80,000 കവിഞ്ഞു. കോവിഡിനെ തുടർന്ന് രാജ്യത്തെ രോഗികൾക്ക് ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് 83,809 പേരെ ബാധിച്ചു. മരണസംഖ്യ 1054. തുടർച്ചയായ 5 ദിവസങ്ങളിൽ പ്രതിദിനം 90,000 കവിഞ്ഞു. മൊത്തം രോഗികളുടെ എണ്ണം 49 ലക്ഷം കടന്നു. മരണസംഖ്യ 80,776 ആയി ഉയർന്നെങ്കിലും രോഗം മാറിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. അതായത് 78.28%. രോഗനിർണയങ്ങളുടെ എണ്ണം 5 കോടി 83 ലക്ഷമായി ഉയർന്നു. കഴിഞ്ഞ ദിവസം 10 ലക്ഷം പരിശോധന നടത്തി.
രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാവുകയാണ്. ഓക്സിജൻ സിലിണ്ടറുകൾ അനുവദിക്കണമെന്ന് മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 10,000 സിലിണ്ടറുകളുടെ കുറവ് ഉത്തരാഖണ്ഡിലുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ഒഡീഷയിൽ രോഗികളില്ലാത്തതിനാൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ പൂട്ടാൻ തീരുമാനിച്ചു. ഡൽഹിയിൽ 3 എം. എൽ.എമാർക്ക് കോവിഡ്. സ്ഥീരികരിച്ചു. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 5 മാസത്തെ ഇടവേളയ്ക്കു ശേഷം ഡൽഹിയിൽ ജിമ്മുകളും യോഗ സെന്ററുകളും പ്രവർത്തിച്ചു തുടങ്ങി. അടച്ചു പൂട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. അടച്ചുപൂട്ടലിൽ എത്ര അതിഥി തൊഴിലാളികൾ മരിച്ചു എന്നും എത്രത്തോളം തൊഴിൽ നഷ്ടമുണ്ടായെന്നും സർക്കാരിന് അറിയില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









