കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയില്‍. ഒഡീഷയിലെ ഖനിപൂർ സ്വദേശി രമേശ് ബാരിക്ക്, ബാങ്കോയി സ്വദേശി ആകാശ് ബലിയാർ സിംഗ് എന്നിവരാണ് പിടിയിലായത്.
മെഡിക്കൽ കോളേജ് പോലീസും ഡാൻസാഫും ചേർന്നാണ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം 4 ലക്ഷം രൂപ വിലവരും.
പിടിയിലായ രണ്ടുപേരും വളരെക്കാലമായി ഈ രംഗത്തു ഏർപ്പെട്ടിരിക്കുന്നതായി സംശയിക്കുന്നു. ഒഡീഷയിൽ നിന്ന് വലിയ അളവിൽ കഞ്ചാവ് കൊണ്ടുവന്ന് ആവശ്യക്കാരെ കണ്ടെത്തി ചെറിയ പൊതികളിലാക്കി വിതരണം ചെയ്യുക എന്നതാണ് ഇവരുടെ രീതി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.