തിരുവനന്തപുരം: രാജ്യത്തും സംസ്ഥാനത്തും ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതുവർഷത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ രാത്രി 10 ന് ശേഷം സിനിമാ പ്രദർശനം അനുവദിക്കില്ല. സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന സാധ്യത കണക്കിലെടുത്ത് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലാണ് തിയേറ്ററുകളിലെ നൈറ്റ് ഷോകൾ നിരോധിച്ചത്. രാത്രി 10ന് ശേഷം തിയേറ്ററുകളിൽ പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.
ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ഇന്നലെയാണ് പുതുവത്സര ആഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. വ്യാഴാഴ്ച മുതൽ ഞായർ വരെയാണ് രാത്രികാല നിയന്ത്രണം. ഈ ദിവസങ്ങളിൽ എല്ലാ കച്ചവടക്കാരും രാത്രി പത്തുമണിക്ക് കടകൾ അടക്കണം. തിരക്കും അനാവശ്യ യാത്രകളും പാടില്ല. രാത്രി 10 മുതൽ പുലർച്ചെ 5 വരെ നീളുന്ന നിയന്ത്രണങ്ങൾ ഒമിക്രോണും പുതുവത്സര ആഘോഷങ്ങളും ലക്ഷ്യമിട്ടുള്ളതാണെന്നാണ് സർക്കാർ വാദം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.