തിരുവനന്തപുരം: സംസ്ഥാനത്ത് 44 കേസുകൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 107 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത് 10 കേസുകൾ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളതാണ്. സ്ഥിരീകരിച്ച കേസുകളിൽ ഏഴെണ്ണം സമ്പർക്ക രോഗബാധയാണ്. അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ രോഗവ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി.
പുതുതായി സ്ഥിരീകരിച്ച കേസുകളിൽ 12 എണ്ണം എറണാകുളം ജില്ലയിലാണ്. പത്തുപേർ കൊല്ലത്തും എട്ടെണ്ണം തിരുവനന്തപുരത്തുമാണ്. തൃശ്ശൂരിൽ നാല് കേസുകൾ സ്ഥിരീകരിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് വീതം ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കേസുകളിൽ 14 ഒമിക്രോൺ രോഗികൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള 41 യാത്രക്കാർക്കും അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള 52 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ യുഎഇയിൽ നിന്നുള്ള യാത്രക്കാരിൽ നിന്നാണ്, 29 സ്ഥിരീകരിച്ച കേസുകൾ യുഎഇയിൽ നിന്നാണ്. യുകെയിൽ നിന്നുള്ള 23 പേർക്കും രോഗം സ്ഥിരീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.