തിരുവനന്തപുരം: ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ന് 29-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് . പലരും താരത്തിന് ആശംസകള്‍ നേരുന്നുണ്ട്. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ്, ഇന്ത്യന്‍ ക്രിക്കറ്റ്, കേരള ക്രിക്കറ്റ് എന്നിവരെല്ലാം ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സഞ്ജുവിന് ആശംസകള്‍ നേര്‍ന്നു.
ഇക്കൂട്ടത്തില്‍ സഞ്ജുവിന്റെ ഭാര്യ ചാരുലതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.പൊതുവെ സമാധാന പ്രിയനാണ് സഞ്ജു. സഞ്ജു ഒരു അന്തര്‍മുഖനാണെന്നാണ് പൊതുവെ എല്ലാവരും പറയാറ്. എന്നാല്‍ ചാരുവിന്റെ പുതിയ പോസ്റ്റ് ആ ധാരണ തിരത്തും. ഏറ്റവും പുതിയ വിജയ് ചിത്രം ലിയോയിലെ ‘നാന് റെഡി താന്‍ വരവാ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ. പലപ്പോഴായി റെക്കോര്‍ഡ് ചെയ്ത സഞ്ജു നൃത്തചുവടുകളാണ് വീഡിയോയില്‍. സഞ്ജുവിന് ഇങ്ങനെയൊരു മുഖമുള്ള കാര്യം എല്ലാവരും അറിയട്ടെയെന്ന് പറഞ്ഞുകൊണ്ടാണ് ചാരുലത വീഡിയോ പുറത്തിവിട്ടിരിക്കുന്നത്.
അതെ സമയം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഏകദിന ലോകകപ്പ് സെമി ഫൈനലിന് ശേഷം ടീം പ്രഖ്യാപനമുണ്ടായേക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









