മുക്കം: കണ്‍സ്യൂമർഫെഡുമായി സഹകരിച്ച് മുക്കം സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർപെഴ്സണ്‍ പി.ടി.ബാബു നിർവഹിച്ചു.
13 നിത്യോപയോഗ വസ്തുക്കള്‍ വിപണി വിലയേക്കാള്‍ 30 ശതമാനം മുതല്‍ വില കുറച്ചാണ് നല്‍കുന്നതെന്ന് അധികൃതർ അറിയിച്ചു. ആദ്യ വില്പന നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പ്രജിത പ്രദീപ് നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനർ കെ.ടി ബിനു അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ വൈസ് ചെയർപേഴ്സണ്‍ അഡ്വ. കെ.പി.ചാന്ദ്നി, കൗണ്‍സിലർ പി.ജോഷില, എൻ.ബി വിജയകുമാർ, ബാബു വെള്ളാരംകുന്നത്ത്, കെ.എ ബാബുരാജ്, കെ.ടി ശ്രീധരൻ, ബാങ്ക് സെക്രട്ടറി കെ.ബദറുസ്മാൻ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










