നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തിലെ സുന്നി പണ്ഡിതന്‍മാര്‍ സലഫികള്‍ തീവ്രവാദ വിഭാഗമാണെന്ന് പ്രഖ്യാപനം നടത്തുകയുണ്ടായി. കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ ഇടക്കിടെ അന്വേഷണം നടത്തുന്ന സലഫികളുടെ തീവ്രവാദ ബന്ധത്തെകുറിച്ച് നേരെത്തെ അറിഞ്ഞ, സുന്നികള്‍ ഭരിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആ വിഭാഗത്തെ എന്നേ നിരോധിച്ച വസ്തുത പൊതുജനങ്ങള്‍ അറിയേണ്ടതുണ്ട്.
ഇസ്ലാമിക തനത് ആശയങ്ങളില്‍ വൈകല്യങ്ങള്‍ വരുത്തി, ശേഷം വ്യംഗ്യമായ രുപത്തിലുള്ള പോരാട്ടംനടത്തി, മിതവാദികളായ സുന്നികളുടെ പ്രസിദ്ധമായ മഖ്ബറകളെയും ആരാദനാകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് സായുധ യുദ്ധം നടത്തി എല്ലാ രൂപത്തിലും സുന്നി വിഭാഗത്തെ ശിഥിലമാക്കാന്‍ തുനിഞ്ഞ ദമ്മാജ് വിഭാഗത്തില്‍ പെട്ട സലഫികളുടെ കേരളത്തിന്റെ പതിപ്പാണ് കേരള നെദ്‌വത്തുല്‍ മുജാഹിദീന്‍. കേരള സലഫികളെയും മിതവാദികളായ സുന്നികള്‍ക്കുമിടയിലുള്ള അന്തരം പൊതുസമൂഹത്തെ അറിയിക്കുകയാണ് ഈ ലേഖനത്തിലൂടെ.
ലോക മുസ്ലീങ്ങളുടെ സംരക്ഷകരായി ഭൂജാതരായിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരവാദ സംഘടന ഇന്നേ വരെ വ്യാപകമായി സംഹരിച്ചത് യഥാസ്തിക സുന്നിവിഭാഗത്തെയാണ്. കണ്ണൂര്‍ കനകമലയില്‍ നിന്ന് അറസ്റ്റിലായവരും, കൊച്ചിയിലെ പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ അദ്ധ്യാപകരുമായി നടക്കുന്ന അന്വേഷണവുമായി അകപ്പെട്ടവരും സലഫികളാണെന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഐ എസു മായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും നാടുവിട്ട 21 പേരും സലഫികള്‍ തന്നെ. യമനിലെ ദമ്മാജ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ദാറുല്‍ ഹദീസ് എന്ന സ്ഥാപനവുമായി കേരളത്തിലെ സലഫികള്‍ക്ക് ഒരു പതിറ്റാണ്ടിലേറെയായിട്ടുള്ള ഗാഢമായ ബന്ധമുണ്ട്. ഇതര മതസ്ഥരുടെ തത്വങ്ങളെയും ആചാരങ്ങളെയും നഖശികാന്തം എതിര്‍ക്കുന്ന സലഫികള്‍ ബഹുസ്വരതെയും സാഹോദര്യത്തോടുകൂടിയുള്ള ജീവിതശൈലിയെ ആഗ്രഹിക്കുന്നില്ല.
രണ്ട് വർഷങ്ങൾക്ക് മുമ്പ് വിദ്വേഷ രൂപത്തിലായിട്ടുള്ള പ്രസംഗത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തി എന്‍.ഐ.എ അറസ്റ്റുചെയ്ത മുജാഹിദു പണ്ഡിതനായ ഷംസുദ്ദീന്‍ പാലത്തിനെതിരെ അവരുടെ സംഘടന ഇതുവരെ ഒരു പ്രാഥമിക നടപടിപോലും സ്വീകരിച്ചിട്ടില്ല. അമുസ്ലിമീങ്ങളോടു സംസാരിക്കരുത്,ചിരിക്കരുത്, ജോലിക്കുനിര്‍ത്തരുത് തുടങ്ങിയ വിദ്വംസകം അടങ്ങിയ പ്രസംഗത്തിന് അദ്ധേഹത്തിന് പ്രേരണ നല്‍കിയത് അവരുടെ സംഘടനാ ക്ലാസിന്റെ ബലത്തില്‍ തന്നെ എന്നുള്ളതില്‍ ഒരു സന്നേഹവുമില്ല. കേരളത്തിലെ മുസ്ലിം സമുദായത്തില്‍ പുത്തന്‍ ആശയങ്ങളെയും നവോത്ഥനാത്തിന്റെയും കുലപതികളായി ചിത്രീകരിക്കപെട്ടിട്ടുള്ള സലഫികളുടെ തീവ്രവാദ പ്രവര്‍ത്തനത്തെ പൊതുസമൂഹം തിരിച്ചറയാന്‍ തുടങ്ങി.
ഭീകരവാതത്തിന്റെ മുഖം മൂടിയായ ഐ.എസി നെകുറിച്ചുള്ള ചര്‍ച്ചകളില്‍ മുഴുവനും സലഫിസത്തിന്റെ പങ്ക് തെളിഞ്ഞു കാണുന്നു. ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യനും പരസ്പരം സ്‌നേഹിച്ചും ആദരിച്ചും കഴിഞ്ഞിരുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് വര്‍ഗ്ഗീയതയുടെ വിഷം ചീറ്റുന്ന സലഫികളുടെ പ്രസംഗങ്ങളും നയങ്ങളും നിലപാടുകളും അപകടം തന്നെയാണെന്ന് യാഥാസ്തിക മുസ്ലിം പണ്ഡിതന്‍മാര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. യഥാര്‍ത്ത മുസ്ലീം സമുദായത്തിനെ സംശയത്തിന്റെ നിഴലില്‍ നിന്നും അകറ്റാന്‍ ‘ആട്ടിന്‍ തോലിട്ട ചെന്നായ’യായ സലഫിസത്തെ പൊതു മണ്ഡലത്തില്‍ പോസ്റ്റുമോർട്ടം ചെയ്യപ്പെടേണ്ടതുണ്ട്.
-സി.കെ ഷമീം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.