കോഴിക്കോട്: പെരുമണ്ണ കൊളാത്തൊടി മേത്തലില്‍ വീടിന്റെ മതില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. പാലാഴി സ്വദേശി ബൈജു (48) ആണ് മരിച്ചത്. മറ്റ് മൂന്ന് പേരെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
നാല് പേരാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ഉണ്ടായിരുന്നത്. ശബ്ദം കേട്ട ഉടന്‍ തന്നെ രണ്ടുപേര്‍ ഓടി മാറി. താഴെ നിന്നിരുന്ന ബൈജുവും മറ്റൊരു തൊഴിലാളിയും മണ്ണിനടിടയില്‍ പെട്ടുപോവുകയായിരുന്നു. നാട്ടുകാരും അഗ്നിശമന സേനയും ഉടന്‍ തന്നെ സജീവമായി രക്ഷാപ്രവര്‍ത്തനം നടത്തി. ജെസിബിയുടെ സഹായത്തോടെ മാന്‍ നീക്കിയാണ് രക്ഷ പ്രവര്‍ത്തനം നടത്തിയത്. ആദ്യം ഒരാളെ രക്ഷപെടുത്തി. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു മണിക്കൂറോളം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ഒടുവിലാണ് ബൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശം സ്ഥിരമായി മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വെള്ളിയാഴ്ച രാവിലെ 9.30 നായിരുന്നു അപകടം. വീടിന് പിന്നില്‍ സംരക്ഷണ ഭിത്തികെട്ടാനുള്ള ജോലിയിലായിരുന്നു നാലുതൊഴിലാളികള്‍. മഴയെ തുടര്‍ന്ന് സുരക്ഷയ്ക്കായി മൂന്ന് വീടുകളോട് ചേര്‍ന്ന മതിലാണ് കെട്ടിക്കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ പണി തുടങ്ങിയത്. മണ്ണിടിച്ചില്‍ ഭയന്ന് അടിഭാഗം കമ്ബിയിട്ട് ഉയര്‍ത്തി ക്കെട്ടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. നാല് പില്ലറുകളിലായി മതില്‍ കെട്ടാന്‍ ശ്രമിക്കുന്നതിനിടെ പില്ലറുകള്‍ താഴ്ത്തിയ ഉടനെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇതിനായി മണ്ണ് നീക്കിത്തുടങ്ങുകയും ചെയ്തിരുന്നു. പക്ഷെ താഴെ നിന്ന് ജോലി ചെയ്യുന്നതിനിടെ ഇവരുടെ മേലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
മതില്‍ കെട്ടുന്ന സ്ഥലത്ത് പൈപ്പിന് പൊട്ടലുണ്ടായിരുന്നതിനെ തുടര്‍ന്ന് വെള്ളം ഉള്ളിലേക്ക് ഇറങ്ങിയിരുന്നു. ഇങ്ങനെ മണ്ണ് കുതിര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. ഒരു മണിക്കൂറോളം അപകടത്തില്‍പ്പെട്ട് ബൈജു മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നു. നാട്ടുകാരും പ്രദേശവാസികളുമെത്തിയാണ് ആദ്യം മണ്ണ് മാറ്റിയത്. പിന്നീട് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.