കണ്ണൂര്‍ വിമാനത്താവളത്തില്‍ എയർ ഹോസ്റ്റസിൽ നിന്ന് 960 ഗ്രാം സ്വര്‍ണം പിടിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് സീനിയര്‍ കാബിന് ക്രൂ തില്ലങ്കേരി സ്വദേശി തനലോട്ട് സുഹൈലിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. 10 വര്‍ഷമായി കാബിന് ക്രൂവായി ജോലി ചെയ്യുകയാണ്. കോടതിയില്‍ ഹാജരാക്കിയ സുഹൈലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ദിവസം മസ്കറ്റില്‍നിന്ന് കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിന്ക്രൂവായ കൊല്‍ക്കത്ത സ്വദേശിനി സുരഭി ഖാതൂനെ സ്വര്‍ണക്കടത്തിന് അറസ്റ്റുചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് സംഘവുമായി സുരഭിയെ ബന്ധപ്പെടുത്തുന്നതില്‍ സുഹൈലിന് കാര്യമായ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.