കോട്ടയം ∙ ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച, സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ ഒതളങ്ങ കഴിച്ച് രണ്ടു പെണ്‍കുട്ടികളും സ്വന്തം വീടുകളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.തലയോലപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഈ പെണ്‍കുട്ടി നേരത്തേ പോക്‌സോ കേസില്‍ ഇരയായിരുന്നു . വീട്ടില്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ മൊഴി നല്‍കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









