ഇത്തവണത്തെ ഓണാഘോഷങ്ങൾക്കായി സംസ്ഥാനത്തെ എ.എ.വൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും 13 ഇനം അവശ്യ സാധനങ്ങളുൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
വയനാട് ദുരന്തമുണ്ടാക്കിയ നടുക്കത്തിൽ നിന്നും നാമിപ്പോഴും കര കയറിയിട്ടില്ല. ഉരുൾപൊട്ടലിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരെയും ഈ ആഘോഷ വേളയിൽ ചേർത്തുപിടിക്കേണ്ടതുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനും തീരുമാനമെടുത്തു.
റേഷൻ കടകൾ വഴി 5,88,658 എ.എ.വൈ കിറ്റുകളും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി 9810 കിറ്റുകളുമാണ് വിതരണം ചെയ്യുക. ഇതിനുപുറമെയാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലുള്ളവർക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം. ഓണക്കിറ്റ് വിതരണം ചെയ്യാനായി 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.