ദോഹ : ഓൺലൈൻ തട്ടിപ്പ് ഖത്തറിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഒരു യുവാവിന്റെ കുറിപ്പ് വയറലാകുന്നു കുറിപ്പ് ഇങ്ങനെ :-
I Phone 13Pro ലുലുവിൽ നിന്ന് പ്രൈസ് അടിച്ചു എന്ന് പറഞ്ഞു പച്ചകൾ (പാകിസ്ഥാനികൾ ) Imo call വിളിക്കുന്നുണ്ട് അതെ സമയം നമ്മുടെ ഫോണിൽ ഒരു Otp വരും അത് അവര് ചോദിക്കുമ്പോൾ പറഞ്ഞു കൊടുക്കരുത്……ആരും ഈ ചതിയിൽ വഞ്ചിതരാകരുത്. ലുലുവിൽ ഉള്ള മലയാളിക്ക് ഫോൺ കൊടുക്കാൻ പറഞ്ഞപ്പോൾ ലുലുവിൽ മലയാളി ഇല്ല പോലും വേഗം കട്ട് ചെയ്തു എന്നെ ബ്ലോക്ക് ആക്കി പോയി…..
മലയാളി പൊളിയാടാ പുല്ലേ എന്ന് പറഞ്ഞ് ഞാനും അവനെ തിരിച്ചു ബ്ലോക്ക് ആക്കി….എല്ലാവരും സൂക്ഷിക്കുക. ഇതുപോലെ എന്റെ സുഹൃത്തിന് ഒരു ഫേസ്ബുക്ക് വിഡിയോ കോൾ വന്നു..
കോൾ അറ്റൻഡ് ചെയ്ത ഉടൻതന്നെ സുന്ദരിയായ ഒരു പെൺകുട്ടിയുടെ മുഖം തെളിഞ്ഞുവന്നു ഹായ് എന്നു പറഞ്ഞു ആ പെൺകുട്ടി ചിരിക്കുന്നുണ്ടായിരുന്നു. 10 സെക്കൻഡ് നീണ്ടുനിന്ന ആ കോൾ അവർ സ്വയം കട്ട്ചെയ്തു.. പിന്നീട് അവന് ഒരു വീഡിയോ അയച്ചുകൊടുത്തു അവന്റെ മുഖം തെളിഞ്ഞ ആ വീഡിയോ കോൾ ആയിരുന്നു അത് വീഡിയോയിൽ മുഖം കാണിക്കുന്നു പിന്നീട് ഒരു പുരുഷന്റെ നഗ്ന ശരീരം കാണിക്കുന്നു വീഡിയോക്ക് ഒപ്പം ഒരു കുറിപ്പും നീ എന്റെ അക്കൗണ്ടിലേക്ക് ക്യാഷ് അയച്ചു തന്നിട്ടില്ലങ്കിൽ നിന്റെ ഫേസ്ബുക്ക് ഫ്രണ്ട്സിന് എല്ലാം ഞാൻ അയച്ചു കൊടുക്കും അവൻ അപ്പോൾ തന്നെ നമ്പർ ബ്ലോക്കാക്കി…
അവൾ പിന്നെയും മറ്റൊരു ഫേസ്ബുക്ക് ഐഡിയിൽ ബന്ധപ്പെട്ടു അതും അവൻ ബ്ലോക്കാക്കി ഇതിനോടകം അവൾ അവന്റെ സുഹൃത്തുക്കളിൽ പലർക്കും അവന്റേതെന്ന് തോന്നിപ്പിക്കുന്ന നഗ്നവീഡിയോ അയച്ചു കൊടുത്തിരുന്നു.
പലരും അവനെ സംശയിച്ചു കളിയാക്കി … ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.
നിങ്ങൾ ഒരിക്കലും ഫോണിലൂടെയോ വാട്ട്‌സ്ആപ്പ് വഴിയോ നേരിട്ടോ മറ്റേതെങ്കിലും ചാനൽ ഉപയോഗിച്ചോ വ്യക്തിഗത വിവരങ്ങളൊന്നും നൽകരുത്. ഇതിൽ വഞ്ചിതരായി പണം നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ചു ലഭിക്കില്ല നെറ്റ് നമ്പർ യൂസ് ചെയ്യുന്നതിനാൽ ഏതു രാജ്യത്തു നിന്നാണ് ഇത്തരം കോളുകൾ വരുന്നത് എന്ന് മനസ്സിലാക്കാൻപോലും പറ്റില്ല അതുകൊണ്ട് ഇതിൽ വഞ്ചിതരാകാതിരിക്കുക. ആഫ്രിക്ക,പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതലും ഇത്തരം കോളുകൾ വരുന്നതെന്ന് പൊതു നിഗമനം. ഈയിടെയായി ഇത്തരം കേസുകൾ കേരളത്തിലും അരങ്ങേറുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എല്ലാവരും ജാഗ്രത പാലിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








