നാദാപുരം: ഓണ്‍ലൈൻ തട്ടിപ്പില്‍ പുറമേരി സ്വദേശിനിക്ക് 1.75 ലക്ഷം നഷ്ടമായി. പരാതിക്കാരിയായ പുറമേരി സ്വദേശിനിയുടെ മാതാവിന് ഓണ്‍ലൈൻ ഷോപ്പിംഗ് നറുക്കെടുപ്പില്‍ 14.80 ലക്ഷം രൂപ സമ്മാനം നേടിയെന്ന് വിശ്വസിപ്പിക്കുയും നികുതി അടക്കണം എന്നാവശ്യപ്പെട്ട് വിശ്വസിപ്പിച്ച് പല തവണകളായി യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി എടുക്കുകയായിരുന്നു.
പണം നല്കി ദിവസങ്ങള്‍ കഴിഞ്ഞും ലക്ഷങ്ങളുടെ സമ്മാനം ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായതായി യുവതിക്ക് മനസിലായത്. തുടർന്ന് സൈബർ സെല്ലിലും നാദാപുരം പോലീസിലും പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ രമേഷ് കുമാർ, സോഹൻ കുമാർ, ജസ്പ്രീത് സിംഗ് എന്നിവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രണ്ട് മാസത്തിനിടെ നാദാപുരം മേഖലയില്‍ പത്ത് ലക്ഷത്തോളം രൂപയാണ് ഓണ്‍ലൈൻ തട്ടിപ്പ് സംഘം കൈക്കലാക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.