കോഴിക്കോട്: ഓൺലൈൻ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് അഞ്ചേമുക്കാൽ കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവതി അറസ്റ്റിൽ.
പന്തീരാങ്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ മലപ്പുറം വക്കല്ലൂർ പുളിക്കൽ ഫാത്തിമ സുമയ്യയെ (25) യെയാണ് ബംഗളൂരു വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന പ്രതികളെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ബുധനാഴ്ച ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതിയെ വിമാനത്താവള അധികൃതർ തടഞ്ഞുനിർത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി ഫാത്തിമ സുമയ്യയുടെ ഭർത്താവ് ഫൈസൽ ബാബു വിദേശത്താണ്. ഇയാളെ പിടികൂടാനുള്ള നടപടി സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.