മാവൂർ : മാവൂർ പാടശേഖരത്തില്‍ വെള്ളം കയറിയതിനെ തുടർന്ന് ഏക്കർ കണക്കിന് നെല്‍കൃഷി നശിച്ചു.ഊർക്കടവ് റെഗുലേറ്റർ കമ്ബനി ഷട്ടർ കൃത്യസമയത്ത് തുറക്കാത്തതാണ് മാവൂർപാട് ശേഖരത്തിലെ നെല്‍കൃഷി നശിക്കാൻ കാരണമെന്ന് കർഷകർ പറയുന്നു .മുൻകാലങ്ങളില്‍ ഇതുപോലെ വെള്ളം കയറുന്ന സമയങ്ങളില്‍ കർഷകരുടെ വായകൃഷിയും നെല്‍കൃഷിയും നശിക്കുമായിരുന്നു.
ഇതിൻറെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലാ കലക്ടർ വിളിച്ചു ചേർത്ത യോഗ തീരുമാനത്തില്‍ അതാത് സമയങ്ങളില്‍ ഷട്ടർ തുറക്കുമ്ബോഴും നടക്കുമ്ബോഴും ഈ പ്രദേശത്തെ കർഷകരെ അറിയിക്കുമായിരുന്നു അതിനു വേണ്ടി വാട്സ്ആപ്പ് ഗ്രൂപ്പും തുടങ്ങിയിരുന്നതായും കർഷകർ പറയുന്നു.
എന്നാല്‍ മാറി മാറി വരുന്ന ഉദ്യോഗസ്ഥർ ഈ വിവരങ്ങള്‍ കർഷകർക്ക് കൈമാറാത്തത് കാരണമാണ് മാവൂർപാഠ ശേഖരങ്ങളിലെ നെല്‍കൃഷി നശിക്കാൻ കാരണമെന്നാണ് കർഷകർ ആരോപിക്കുന്നത് . ഇവിടെ അടിയന്തരമായി ഒരു വിസിബി സ്ഥാപിച്ചു ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും കർഷകർ ആവശ്യപ്പെടുന്നു. എന്നാല്‍ വർഷങ്ങളായി ഉന്നയിക്കുന്ന ഈ ആവശ്യം നാളിതുവരെയായി നടത്തി കിട്ടിയില്ല എന്നും അവർ പറയുന്നു.
വെള്ളം കയറിയ നെല്കൃഷിവയലുകള് പരിശോധന നടത്തിയതില്‍ വെള്ളം കയറിയതായും കണ്ടെത്താൻ കഴിഞ്ഞു. ഉദ്യോഗസ്ഥരെയും കർഷകരെയും കോഴിക്കോട് ജില്ലാ കളക്ടർ .മീറ്റിംഗ് നടത്തുകയും ഇതില്‍ മാവൂരിലെ കർഷകരെ അറീച്ചുമാത്രമേ ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഷട്ടറുകള്‍ പ്രവർത്തിപ്പിക്കൂ എന്ന് തീരുമാനിച്ചതുമായിരുന്നു. എന്നാല്‍ നിലവില്‍ അങ്ങനെ ഒരുസംവിദാനത്തില് പ്രശമായിട്ടുള്ളതിനാല് കർഷകർക്ക് സാരമായ നഷ്ട്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും കൃഷിഓഫീസർ ഡോക്ടർ ദർശന ദിലീപ് പറഞ്ഞു .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










