ഷവോമി 11ഐ 5ജി ഫ്ലിപ്കാർട്ടിൽ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം. ഷവോമിയുടെ മിഡ്റേഞ്ച് സ്മാർട്ട്ഫോണാണ് 11 ഐ 5ജി. ഇതിന്റെ അടിസ്ഥാന വിലയില്‍ നിന്നും 23,000 രൂപ കുറവില്‍ ഇത് വാങ്ങാനുള്ള അവസരമാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ഒരുങ്ങുന്നത്. കൃത്യമായി ഈ ഓഫറുകള്‍ ഉപയോഗിച്ചാല്‍ 10,000 രൂപയിൽ താഴെ വിലയ്ക്ക് ഷവോമി 11ഐ 5ജി സ്വന്തമാക്കാം.
ഷവോമി 11 ഐ 5ജി 6 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 29,999 രൂപയാണ്. നിവവില്‍ ഫ്ലിപ്പ്കാര്‍ട്ട് നല്കുന്ന 16 ശതമാനം കിഴിവ് കഴിഞ്ഞ ശേഷം 5000 രൂപ കുറവ് ഈ വിലയില്‍ ഉണ്ടാകും. ഇതോടെ വില 24,999 രൂപയായി. കൂടാതെ, ഉപയോക്താക്കൾ കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡുകളും EMI ഇടപാടുകളും ഉപയോഗിക്കുകയാണെങ്കിൽ 1000 രൂപ വരെ ഡിസ്ക്കൌണ്ട് ലഭിക്കും. ഇതിന് പുറമേ ഈ ഫോണിന് എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഉപകരണം വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്താൽ 17,000 രൂപ വരെ കിഴിവ് ലഭിക്കും. ഞങ്ങളുടെ റിയൽമി 6 പ്രോ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ ശ്രമിച്ചപ്പോള്‍ ഡീലിൽ 11,800 രൂപയുടെ ആകർഷകമായ കിഴിവ് ലഭിച്ചു.
6 ജിബി/ 8 ജിബി റാമിനൊപ്പം 128 ജിബി സ്റ്റോറേജിലാണ് ഷവോമി 11 ഐ 5ജി എത്തുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ വർധിപ്പിക്കാം. 2400x 1080 പിക്സലുകളുള്ള 16.94 സെന്റീമീറ്റർ/ 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഉപകരണത്തിനുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 920 ഒക്ടാ കോർ പ്രൊസസറാണ് ഇതിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് 11 ആണ് ഉപകരണത്തിന്റെ ഒഎസ്.
സ്മാർട്ട്ഫോണിന് 108 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാ വൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയും ഉണ്ട്. മറുവശത്ത് മുൻ ക്യാമറ 16 എംപി ഷൂട്ടർ ആണ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തിനൊപ്പം ഉപകരണത്തിന് IP53 റേറ്റിംഗും ലഭിക്കുന്നു. 5160 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ഉപയോക്താക്കൾക്ക് 67 വാട്സ് ഫാസ്റ്റ് ചാർജർ ലഭിക്കുന്നു, 13 മിനിറ്റിനുള്ളിൽ ഉപകരണം 0 മുതൽ 50% വരെ ചാർജ് ചെയ്യാൻ കഴിയും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









