തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലെ എംഎൽഎക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംഘടനാ ചുമതലയിൽ നിന്ന് നീക്കം ചെയ്യുന്നത് ആദ്യപടിയാണെന്ന് വി.ഡി. സതീശൻ . പരാതികൾ ഗൗരവമായി പരിശോധിക്കും.അതെ സമയം പരാതിക്കാരായ സ്ത്രീകളെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പരാതിക്കാരിക്കെതിരായ വി.കെ. ശ്രീകണ്ഠന്റെ പ്രസ്താവന രാഷ്ട്രീയമായി തെറ്റാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. പരാമർശം നടത്തിയതിന് ശേഷം ശ്രീകണ്ഠനെ വിളിച്ചു. അദ്ദേഹം ഉടൻ തന്നെ അത് തിരുത്തി.
ട്ടി. പരാമർശം നടത്തിയതിന് പിന്നാലെ ശ്രീകണ്ഠനെ വിളിച്ചിരുന്നു. ഉടൻ അത് തിരുത്തുകയും ചെയ്തു. കോഴിയെ ഉപയോഗിച്ച് മാർച്ച് നടത്തുന്നവർ കോഴിഫാം നടത്തുന്നവരാണ്. രാഹുൽ രാജിവെച്ചതോ വെപ്പിച്ചതോ എന്ന ചോദ്യത്തിന് അത് സാങ്കേതികം മാത്രം എന്ന മറുപടിയാണ് പ്രതിപക്ഷ നേതാവ് നൽകിയത്. രാഹുലിനെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന്, പ്രതികളിൽ എത്ര പേർ രാജിവച്ചുവെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










