കോഴിക്കോട്: പുതുയുഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഡി സതീശന്‍റെ നേതൃത്വത്തിലാണ് പുതുയുഗ യാത്ര നടക്കുന്നത്. കുറ്റ്യാടിയിൽ ജാഥക്കിടെ ഉണ്ടായ നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുകയാണെന്നും ജാഥ കണ്ട് അസൂയപൂണ്ടവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും വിഡി സതീശൻ പറഞ്ഞു. സമയം വൈകിയതിനാൽ ഷാഫി പറമ്പിൽ എംപിയാണ് തന്നെ പ്രസംഗിക്കാൻ വിളിക്കാൻ പറഞ്ഞത്. മുല്ലപ്പള്ളി രാമചന്ദ്രൻ വീണുവെന്ന് ചില മാധ്യമങ്ങള്‍ കള്ളം പറഞ്ഞു. അധ്യക്ഷൻ ഷാഫി പറമ്പിലിനെ പ്രസംഗിക്കാൻ നിര്‍ബന്ധിക്കുകയായിരുന്നു. സമയം വൈകിയതിനാൽ പ്രസംഗിക്കുന്നില്ലെന്ന് ഷാഫി പറയുകയാണ് ചെയ്തതെന്നും വിഡി സതീശൻ പറഞ്ഞു. പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ പുതുയുഗ യാത്ര മാറ്റിവെക്കേണ്ട കാര്യമില്ലെന്നും എൽഡിഎഫ് എന്തിനാണ് യാത്ര മാറ്റിവെച്ചതെന്ന് അവര്‍ പറയണെന്നും വിഡി സതീശൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










