കോട്ടയം∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി ഗാനം സമൂഹമാധ്യമങ്ങളിൽ നിന്നും മാറ്റാനുള്ള പൊലീസ് നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതെ സമയം ശബരിമല സ്വർണപ്പാളി കവർച്ചയുടെ ഹാസ്യാവിഷ്കാരമായ ഗാനം നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മെറ്റയ്ക്ക് കത്തുനൽകി. ഗാനം നീക്കം ചെയ്യാൻ പൊലീസിന്റെ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടായതായി മനസ്സിലാക്കുന്നുണ്ടെന്നും എന്നാൽ, കോടതി നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഗാനം നീക്കരുതെന്നാണ് കത്തിലെ ഉള്ളടക്കം. ഗാനം നീക്കം ചെയ്യുന്നത് പൗരൻമാരുടെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളുടെ കമ്പനിയായ മെറ്റയെ വി.ഡി. സതീശൻ ഓർമിപ്പിക്കുന്നു.
സംസാര സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള അവകാശം നിയന്ത്രിക്കാനാവില്ലെന്നു പലയാവർത്തി കോടതികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നതും കത്തിൽ പ്രതിപക്ഷനേതാവ് സൂചിപ്പിച്ചു.അതേസമയം, ‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിനെതിരെ പരാതി നൽകിയ ആൾക്കെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










