കോഴിക്കോട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള കക്കയം ഡാമിലെ ജലനിരപ്പ് 756.7 മീറ്ററായി ഉയർന്ന സാഹചര്യത്തില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റെഡ് അലർട്ട് ലെവല്‍ ആയ 758 മീറ്ററില്‍ എത്തിയാല്‍ ഡാമിലെ അധിക ജലം തുറന്നു വിടേണ്ടതുള്ളതിനാല്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്ന ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ചാലിയാറും ഇരുവഴിഞ്ഞി പുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മാവൂർ, ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.
ബാലുശ്ശേരി കോട്ടൂരില്‍ വീട് തകർന്നു. തലയാട് – കക്കയം മലയോര ഹൈവേയില്‍ മണ്ണിടിഞ്ഞു. നാദാപുരം തലശ്ശേരി സംസ്ഥാന പാതയില്‍ തണല്‍ മരം കടപുഴകി വീണ് 10ലേറെ ഇലക്‌ട്രിക്ക് പോസ്റ്റുകള്‍ തകർന്നു. വൈദ്യുതി ലൈനുകള്‍ക്കിടയില്‍ പെട്ട് കാർ മറിഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










