തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സാധാരണക്കാരെ ജയിലിൽ പോകാൻ അനുവദിക്കില്ല. പദ്ധതിക്ക് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് സതീശൻ പറഞ്ഞു. സിൽവർ ലൈനിനെതിരായ സമരത്തിലാണ് സാധാരണക്കാരായ ജനം. നന്ദിഗ്രാമിൽ സിപിഎമ്മിന് സംഭവിച്ചത് ഇവിടെയും സംഭവിക്കും. ധാർഷ്ട്യത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നും സതീശൻ പറഞ്ഞു. അതെ സമയം കെസി വേണുഗോപാലിനെതിരെ ഉയർന്ന വിമർശനങ്ങൾക്കും സതീശൻ മറുപടി നൽകി. പാർട്ടിയെ ദുർബ്ബലപ്പെടുത്താൻ ഒരു സംഘം ശ്രമിക്കുന്നുണ്ടെന്നും ഇവർക്കെതിരെ അച്ചടക്ക സമിതി നടപടിയെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന്‍ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെന്‍റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വേയുടെയും കേരള സര്‍ക്കാരിന്‍റെയും സംയുക്ത സംരഭം എന്ന നിലയ്ക്കാണ് സില്‍വര്‍ലൈനെ പറയുന്നതെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.