നിലബൂരിൽ പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ട് വന്ന് തടവിലിട്ട് കൊന്ന കേസിലെ പ്രതി ഷൈബിന് മറ്റൊരു കൊലപാതകത്തിലും പങ്കുണ്ടെന്ന് സംശയം ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തില്‍ ഷൈബിന് പങ്കുണ്ടെന്ന സംശയമാണ് ഉയരുന്നത്. ദീപേഷിന്റെ മരണം വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. ഷൈബിന് ദീപേഷിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരില്‍ അപായപ്പെടുത്തിയതാകാമെന്നുമാണ് കുടുംബം ആരോപിക്കുന്നത് അതെ സമയം രണ്ടുവര്‍ഷം മുൻപ് നല്‍കിയ പരാതി പൊലീസ് ഒതുക്കിയെന്നും ദീപേഷിന്റെ അമ്മ പറഞ്ഞു
എട്ട് വര്‍ഷം മുന്‍പ് ബത്തേരിയില്‍ നടന്ന വടംവലി ടൂര്‍ണ്ണമെന്‍റില്‍ ഷൈബിന്‍ സ്പോണ്‍സര്‍ ചെയ്ത ടീമിനെ ദീപേഷും സംഘവും തോല്‍പ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ദീപേഷിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി കൊണ്ടു പോയി മര്‍ദ്ദിച്ചു. ഷൈബിന്റെ വീടിന്റെ പണി നടക്കുന്ന സ്ഥലത്ത് കൊണ്ട് പോയാണ് മര്‍ദ്ദിച്ചതും തടവിലിട്ടതും. അതിന് ശേഷം സമീപത്തെ ഒരു തോട്ടത്തില്‍ നിന്ന് മര്‍ദ്ദനമേറ്റ പരിക്കേറ്റ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദീപേഷിനെ കണ്ടെത്തിയത്. അതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് ദീപേഷ് കര്‍ണാടകയിലേക്ക് ജോലിക്ക് വേണ്ടി പോയി. ഇവിടെ വെച്ച് ഒരു കുളത്തില്‍ ദീപേഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുളത്തില്‍ വീണ് മരിച്ചതാണെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതെങ്കിലും വിശ്വസിക്കാന്‍ കുടുംബം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ദീപേഷിന്‍റെ ദുരൂഹ മരണത്തില്‍ തുടര്‍ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
അതുപോലെ തന്നെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹാരിസിന്റെയും സുഹൃത്തായ യുവതിയുടെയും കൊലപാതകത്തിന് പിന്നില്‍ ഷൈബിന്‍ ആണെന്ന ആരോപണവുമായി ഹാരിസിന്റെ സുഹൃത്ത് അന്‍വര്‍ രംഗത്തെത്തി. ഹാരിസിന്റെ കുടുംബത്തെ സഹായിച്ച പേരില്‍ ക്വട്ടേഷന്‍ സംഘം തന്റെ വീട് കയറി ആക്രമിച്ചു. നിലമ്ബൂരില്‍ പിടിയിലായ സംഘം തന്നെയാണ് ആക്രമണം നടത്തിയത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ല. ഭീഷണിയെത്തുടര്‍ന്ന് പരാതി പിന്‍വലിക്കേണ്ടി വന്നെന്നും അന്‍വര്‍ പറഞ്ഞു. ഷൈബിനും ഹാരിസിനുമൊപ്പം അബുദാബിയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് അന്‍വര്‍. ഷൈബിന്‍ നല്ലയാളാണെന്ന് പറയാന്‍ പറ്റില്ല. ഷൈബിനെ എതിര്‍ക്കുന്നവരെ അവന്‍ എതിര്‍ക്കും. ഹാരിസിനെ സഹായിച്ചു, ഹാരിസിന്റെ കുടുംബത്തെ സഹായിക്കുന്നു എന്നതു കൊണ്ടുമാത്രം തങ്ങളോട് എതിര്‍പ്പുണ്ട്. അല്ലാതെ നേരിട്ട് തനിക്ക് ഷൈബിനുമായി പ്രശ്നമൊന്നുമില്ല. ഹാരിസ് ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ ക്വട്ടേഷനൊക്കെ വന്നിരുന്നു. അന്ന് പരാതിയൊക്കെ കൊടുത്തിരുന്നതാണ്. ഒരു കാര്യവുമുണ്ടായില്ല എന്നും അന്‍വര്‍ പറയുന്നു.2020 മാര്‍ച്ചിലാണ് കൈ ഞരമ്ബ് മുറിച്ച നിലയില്‍ ഹാരിസിനെ മരിച്ചതായി കണ്ടെത്തിയത്. അതേ സമയത്താണ് യുവതിയെയും സമാന രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും കൊലപാതകം ആസൂത്രണം ചെയ്തിരിക്കുന്നതിന്റെ തെളിവുകളാണ് ഷൈബിന്റെ ലാപ്ടോപില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. ഒരു വര്‍ഷം മുൻപ് അന്‍വറിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയ ക്വട്ടേഷന്‍ സംഘം തന്നെയാണ് വൈദ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.