ഓമശ്ശേരി: പുത്തൂരില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ താമസസ്ഥലത്ത് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ രാജസ്ഥാന് സ്വദേശി അശ്വന്തിനാണ് പരിക്കേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാള്‍.
രാജസ്ഥാനിലെ ശ്രീരംഗ നഗര്‍, ഗംഗാ നഗര്‍ സ്വദേശികളായ രമേഷ് കുമാര്‍, സുനില്‍ കുമാര്‍ എന്നിവരെയാണ് കൊടുവള്ളി ഇന്‍സ്പെക്ടര്‍ എം.പി. രാജേഷ് അറസ്റ്റ് ചെയ്തത്.പുത്തൂരില്‍ താമസിക്കുന്ന ഇവര്‍ രാത്രിയില്‍ മദ്യപിക്കുന്നതിനിടെ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തുടരന്വേഷണത്തിനായി മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.