സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ഹോസ്റ്റലുകളില്‍ ആണ്-പെണ്‍ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് രാത്രി 9.30-നുശേഷവും പ്രവേശിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് എല്ലാ മെഡിക്കല്‍ കോളേജുകളും പാലിക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് മെഡിക്കല്‍കോളേജ് ഹോസ്റ്റലില്‍നിന്ന് പെണ്‍കുട്ടികള്‍ രാത്രി 9.30-നുശേഷം പുറത്തിറങ്ങുന്നതിന് വലക്കേര്‍പ്പെടുത്തിയത് ചോദ്യംചെയ്യുന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന് രണ്ടാംവര്‍ഷം മുതല്‍ ആണ്-പെണ് വിദ്യാര്‍ഥികള്‍ക്ക് രാത്രി 9.30-നു ശേഷം മൂവ്മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തി ഹോസ്റ്റലില്‍ പ്രവേശിക്കാമെന്നാണ് പുതിയ ഉത്തരവ്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ നേരത്തേ കയറണം. അതെ സമയം രാത്രി 9.30-നുശേഷം ആവശ്യമുണ്ടെങ്കില്‍ ഹോസ്റ്റലില്‍നിന്ന് പുറത്തിറങ്ങാനാകുമോയെന്ന ചോദ്യത്തിന് അടിയന്തര ആവശ്യമുണ്ടെങ്കില്‍ വാര്‍ഡന്റെ അനുമതിയോടെ പുറത്തുപോകാന്‍ അനുവദിക്കുന്നുണ്ടെന്ന് ആരോഗ്യ സര്‍വകലാശാല അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









