സന്തുഷ്ട കുടുംബജീവിതത്തിന് സുഗമമായ ലൈംഗിക ബന്ധം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ആർത്തവ വിരാമത്തിലെത്തിയ സ്ത്രീകള്‍ക്കും പൊതുവേ ലൈംഗിക കാര്യങ്ങളിലും താൽപര്യം കുറയുമെങ്കിലും അങ്ങനെയല്ലാത്തവരും ധാരാളമുണ്ട്. യോനിയും ലിംഗവും ഉരസുന്ന ഭാഗമായതിനാൽ നനവില്ലെങ്കിൽ വേദന ഉണ്ടാകും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ മാനസിക പൊരുത്തം ഉണ്ടായിരിക്കണം. വികാരം വരുന്നതോടെ നനവും വന്നു തുടങ്ങും. ആർത്തവ വിരാമ ശേഷം നനവുവരാൻ കുറച്ചു കൂടി ബുദ്ധിമുട്ടായിരിക്കും. ഹോർമോൺ വ്യതിയാനങ്ങൾ മൂലം സംഭവിക്കുന്നതാണിത്. യോനിയിൽ ജെല്ലി പുരട്ടി ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
പുരുഷന്റെ ലൈംഗിക സ്രവവും സ്ത്രീയിൽ വരുന്ന നനവും വെവ്വേറെ തരം പ്രതികരണങ്ങളാകും സൃഷ്ടിക്കുന്നത്. അത് കഴുകിക്കളഞ്ഞാൽ വേദന മാറിക്കിട്ടും. വേദന കൂടുതലും സ്ത്രീകൾക്കായിരിക്കും ഉണ്ടാകുന്നത്. ബന്ധപ്പെടുന്ന രീതികൾ മാറ്റി പരീക്ഷിച്ച് പ്രശ്നം പരിഹരിക്കാവുന്നതാണ്. ദേഹമാകെ ഉണ്ടാകുന്ന ചൂടും വിയർപ്പും മുടികൊഴിച്ചിലും മറ്റും ഹോർമോൺ വ്യതിയാനങ്ങളുടെ ഒരു ഭാഗമായി കരുതാം. അതിന് ചികിത്സ ആവശ്യമായി വരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.