പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്ബതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ അല്‍ സിദ്ര ആശുപത്രിയില്‍ മരിച്ചു. അല്‍ സുല്‍ത്താൻ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് -ജസീല ദമ്ബതികളുടെ മകൻ മുഹമ്മദ് ആണ് മരിച്ചത്.
രണ്ടു ദിവസം മുൻപ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. ഫാത്തിമ സുഹൈമ, ഫഹീമ നുസൈബ, സ്വാബീഹ് എന്നിവരാണ് സഹോദരങ്ങള്‍. ദമ്ബതികളുടെ ഇളയമകനാണ് മരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.