തെലങ്കാനയിൽ യുഎപിഎ കേസുമായി ബന്ധപ്പെട്ട് പാലക്കാട് എൻഐഎ റെയ്ഡ്. മനുഷ്യാവകാശ പ്രവർത്തകൻ സി.പി.റഷീദിൻ്റെ സഹോദരൻ ഇസ്മയിലിൻ്റെ യാകര ഫ്ലാറ്റിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്. ഇസ്മയിലിൻ്റെ ഫോൺ എൻഐഎ സംഘം പിടിച്ചെടുത്തു. ഹൈദരാബാദിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്
2023ൽ ഹൈദരാബാദിൽ ഒരു മാവോയിസ്റ്റ് പ്രവർത്തകൻ അറസ്റ്റിലായിരുന്നു.ഈ അന്വേഷണത്തിൻ്റെ ഭാഗമായാണ് അന്വേഷണം നടത്തിയതെന്നാണ് എൻഐഎ സംഘത്തിൽ നിന്ന് ലഭിച്ച വിവരം. അതെ സമയം സി.പി.റഷീദിൻ്റെ മലപ്പുറത്തെ കുടുംബ വീട്ടിലും ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. പുലർച്ചെ നാലിന് തുടങ്ങിയ റെയ്ഡ് രാത്രി ഒമ്പതുവരെ നീണ്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.