മലപ്പുറം: മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഈ മാസം 26ന് കോഴിക്കോട്ട് നടക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന റാലിയിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ‘
സാധാരണ പ്രതിഷേധ റാലി അല്ല, ദേശീയ തലത്തില്‍ ശ്രദ്ധിക്കപെടുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടക്കുകയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഗാന്ധിജിയുടെ കാലം മുതല്‍ പലസ്തീന് ജനതക്ക് പിന്തുണ കൊടുത്ത നിലപാടാണ് രാജ്യത്തിനുള്ളത്. ഇന്ത്യയില്‍ അത് കൊണ്ട് തന്നെ ഈ പ്രതിഷേധത്തിന് രാഷ്ട്രീയ പ്രാധാന്യംഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.