പാറശ്ശാല ഷാരോൺ രാജ് കൊലക്കേസിൽ കൊലയാളി ഗ്രീഷ്മയുടെ അറസ്റ്റ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തി. ഗ്രീഷ്മയെ ആശുപത്രിയിൽ റിമാൻഡ് ചെയ്യും. ഗ്രീഷ്മയുടെ ആരോഗ്യനിലയിൽ അപകടാവസ്ഥ ഇല്ലെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്.ഗ്രീഷ്മയുടേത് ആത്മഹത്യാനാടകമെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു. ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ.പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന കീടനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയിരുന്നു.ഗ്രീഷ്മ അണുനാശിനി കുടിക്കാനിടയായ സംഭവത്തില്‍ സ്റ്റേഷനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്നും വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും എസ് പി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









