കോഴിക്കോട്: പാര്‍ക്കിംഗ് പ്രശ്‌നംപരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോറി തൊഴിലാളികളും ഉടമകളും സമരത്തിന്. പ്രക്ഷോഭത്തിന്‍റെ ഭാഗമായി മാര്‍ച്ച് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ലോറി പാര്‍ക്കിംഗ് സംരക്ഷണസമിതി ഭാരവാഹികള്‍ അറിയിച്ചു.
പാര്‍ക്കിംഗ് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ഇന്നലെ കോര്‍പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വ്യാപാര വാണിജ്യ മേഖലയായ വലിയങ്ങാടി സൗത്ത് ബീച്ച് ഭാഗങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ട് മേഖല അരംഭിച്ച കാലം മുതല്‍ ലോറി പാര്‍ക്കിംഗ് സംവിധാനം ഉള്ളതാണ്.
എന്നാല്‍ നിലവില്‍ പാര്‍ക്കിംഗ് ചെയ്തിരുന്ന സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് അനുവദിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന് ലോറിക്കാര്‍ പറയുന്നു. പല ഭാഗങ്ങളില്‍ നിന്നും ചരക്കുമായി വരുന്ന ലോറിക്ക് പാര്‍ക്കിംഗ് അനുവദിക്കുന്നതിനും ലോറി തൊഴിലാളികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് സംവിധാനം ഏര്‍പ്പടുത്തുന്നതിനും നിരവധി തവണ കോര്‍പറേഷന്‍ അധികാരികളെയും മന്ത്രിതലത്തിലും പല തവണ നിവേദനങ്ങള്‍ കൊടുത്തിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് ലോറിത്തൊഴിലാളികള്‍ പറയുന്നു.
ലോറികളുടെ പാര്‍ക്കിംഗ് സംവിധാനം ഏറെക്കാലമായി കോര്‍പറേഷനും കീറാമുട്ടിയായി തുടരുകയാണ്. മീഞ്ചന്ത, തടമ്ബാട്ടുതാഴം, കോയ റോഡ് എന്നിവിടങ്ങളിലെല്ലാം ലോറി പാര്‍ക്കിങ് ഒരുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് തോപ്പയില്‍ ബീച്ചിന് സമീപം ആക്കാമെന്ന് തീരുമാനിച്ചു.
1.9 ലക്ഷത്തിന്‍റെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പ്രാദേശികമായി എതിര്‍പ്പിനെ തുടര്‍ന്ന് അതും ഉപേക്ഷിക്കേണ്ടിവന്നു. ലോറി പാര്‍ക്കിംഗിനായി വെസ്റ്റ്ഹില്‍, ഗാന്ധിറോഡ് ഭാഗത്ത് തുറമുഖവകുപ്പുമായി ചേര്‍ന്ന് സൗകര്യമൊരുക്കാന്‍ കോര്‍പറേഷന്‍ പദ്ധതിയിട്ടെങ്കിലും മുന്നോട്ട് പോയില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.