നാല് വർഷത്തിന് ശേഷം എത്തുന്ന ഒരു ഷാരൂഖ് ഖാൻ ചിത്രംആണ് ‘പഠാൻ സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓരോ പ്രമോഷൻ മെറ്റീരിയലുകളും ഏറെ ആവേശത്തോടെയാണ് എസ്ആർകെ ഫാൻസ് ഏറ്റെടുത്തത്. ചിത്രത്തിലെ ആദ്യഗാനത്തിനെതിരെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടെങ്കിലും പ്രേക്ഷക പ്രീതിയ്ക്ക് കുറവൊന്നും തട്ടിയില്ല എന്നതാണ് വാസ്തവം. നിലവിൽ നാളെ റീലിസാകുന്ന പഠാൻ ട്രെയിലറിനായി കാത്തിരിക്കുകയാണ് ബോളിവുഡും സിനിമാസ്വാദകരും. ഈ അവസരത്തിൽ സിനിമയുടെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നാളെ രാവിലെ 11 മണിക്ക് പഠാൻ ട്രെയിലർ റിലീസ് ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.