പാഴൂർ: ഛത്തീസ്ഗഡിലെ നരേൻപൂരില് നടക്കുന്ന 2024-2025 ജൂണിയർ ദേശീയ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പില്‍ കേരളത്തിനായി പാഴൂർ സ്വദേശി ജെഫിൻ മുഹമ്മദും ബൂട്ട് കെട്ടും. ജില്ലാ ടീമില്‍ നിന്നും ജൂനിയർ ആണ്‍കുട്ടികളുടെ ഫുട്ബോള്‍ ടീമില്‍ കേരളത്തെ പ്രതിനിധീകരിക്കാൻ ജെഫിൻ മുഹമ്മദിനെ കേരള ഫുട്ബോള്‍ അസോസിയേഷൻ തെരഞ്ഞെടുത്തു.
ഇന്ന് ഛത്തീസ്ഗഡിലെ നരേൻപൂരില് നടക്കുന്ന 2024-2025 ജൂനിയർ ദേശീയ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പില്‍ ജെഫിൻ കേരളത്തിനു വേണ്ടി കളിക്കും.
ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ അടുക്കത്തില്‍ അബ്ദുല്‍ ജമാല്‍ – ആയിഷ ജംഷി ദമ്പതികളുടെ മകനായ ജെഫിൻ മുഹമ്മദ് എംകെഎച്ച്എംഎംഒ എച്ച്എസ്എസ് മണാശേരി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.