തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നാളെ അപ്പീൽ നൽകും. ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർക്ക് കത്ത് നൽകും. അതിനിടെ, പി.സി.ജോർജിന് ജാമ്യം അനുവദിച്ചത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഒരു APP ഇല്ലാതെ, ജയിലിലേക്ക് വിടാറാണ് പതിവ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.
അതെ സമയം പി സി ജോര്‍ജിന് ഉപാധികളോടെയാണ് കോടതി ഇന്നലെ ജാമ്യം നൽകിയത്. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.